23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കർഷക ആത്മഹത്യ: സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
Uncategorized

കർഷക ആത്മഹത്യ: സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിലെ നെൽകർഷകരുടെ ആത്മഹത്യയെക്കുറിച്ച് സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ലെന്ന് ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ. എം.കെ. രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി മറുപടി നൽകിയത്.

കൃഷിയിറക്കാൻ വായ്പ തേടി ബാങ്കുകളെയെല്ലാം സമീപിച്ചെന്നും ഒരു ബാങ്കും വായ്പ നൽകാൻ തയാറായില്ലെന്നും സർക്കാറും ബാങ്കുകളുമാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ തകഴിയിലെ നെൽകർഷകനായ കെ.ജി. പ്രസാദ് നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. കർഷകനായ താൻ പരാജയപ്പെട്ടെന്ന കുറിപ്പും വിഡിയോയും തയാറാക്കിവെച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. എന്നാൽ, ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിച്ചതെന്നും എംപി പറഞ്ഞു.

Related posts

കൊളക്കാട് ഗവ. എൽ.പി സ്കൂളിൽ ദന്തപരിശോധനാ ക്യാമ്പും പഠനോത്സവവും സംഘടിപ്പിച്ചു

Aswathi Kottiyoor

മകളുടെ നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്കെത്തിയത് മജീദിന്റെ മയ്യിത്ത്; നോവായി മഞ്ചേരിയിലെ വീട്

Aswathi Kottiyoor

ലേലം

Aswathi Kottiyoor
WordPress Image Lightbox