ഇത്രയും കാലം കഴിഞ്ഞ തനിക്ക് ജാമ്യത്തിന് ആർഹതയുണ്ടെന്നും സജിത്ത് ഹർജിയിൽ പറയുന്നു. എന്നാൽ സജിത്തിന്റെ ഹർജിയെ ശക്തമായി എതിർത്ത സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുന്ന സജിത്ത് ക്രൂരഹൃദയനായ കുറ്റവാളിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ജാമ്യം തേടിയുള്ള സജിത്തിന്‍റെ ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ജാമ്യത്തെ എതിര്‍ത്തതാണ് പരാമര്‍ശം. അപ്പീല്‍ പരിഗണിക്കാന്‍ നീണ്ടു പോകുന്നതിനാലാണ് ജാമ്യാപേക്ഷ സജിത്ത് കോടതിയില്‍ സമര്‍പ്പിച്ചത് . സജിത്ത് നീതിവ്യവസ്ഥയുടെ ദയ അര്‍ഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ബിസിനസ് പക പോക്കലിന് നടത്തിയ ക്രൂരകൊലപാതകമായിരുന്നു കണിച്ചുകുളങ്ങരയിലേതെന്നും പകയിൽ നിരാപരാധികൾ വരെ കൊല്ലപ്പെട്ടെന്നും സംസ്ഥാനം വ്യക്തമാക്കി. സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ കെ.എന്‍. ബാലഗോപാൽ, സ്റ്റാൻഡിംഗ് കൗണ്‍സില്‍ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. സജിത്തിനായി മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി, സുഭാഷ് ചന്ദ്രൻ, കവിത സുഭാഷ് എന്നിവർ ഹാജരായി.
- Home
- Uncategorized
- കണിച്ചുകുളങ്ങര കൊലക്കേസ്:’സജിത്ത് ക്രൂരഹൃദയനായ കുറ്റവാളി’, ജാമ്യാപേക്ഷക്കെതിരെ സംസ്ഥാനം,അന്തിമവാദം അടുത്തമാസം
next post