26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്
Uncategorized

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം. എന്നിട്ടേ പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന ട്വന്റിഫോറിനോട് പറഞ്ഞത്.ഏഴുജയിച്ചതായി രേഖയില്ലാത്തതാണ് പത്തിലെ പഠനത്തിന് തടസം. എന്നാൽ അദ്ദേഹത്തിന് ഉടൻ 7 ജയിച്ച് 10 ലേക്ക് പ്രവേശിക്കാൻ വേണ്ട പഠന സൗകര്യങ്ങൾ ചെയ്യും. ആറേഴുമാസം നീളുന്നതാണ് പഠനമെങ്കിലും ഇന്ദ്രൻസിന് ഇളവുനൽകും. സ്വന്തം ജീവിതം തുറന്നുപറയാൻ ഒരുമടിയുമില്ലാത്ത ഇന്ദ്രൻസിനെ പത്താംക്ലാസ് ജയിപ്പിക്കുമെന്ന വാശിയിലാണ് സംസ്ഥാന സാക്ഷരതാമിഷൻ.

Related posts

എബ്രഹാമിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കി; കൂടുതല്‍ വേണമെന്ന് കുടുംബം

Aswathi Kottiyoor

ആരാടാ അത്, ഓടിക്കോ ഞാന്‍ അൽപം പിശകാ! ശൗര്യത്തോടെ കാറിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടാനകൾ,പിന്നാലെ സ്നേഹപ്രകടനം

Aswathi Kottiyoor

കളിക്കിടയില്‍ കുട്ടി ടാര്‍ വീപ്പയില്‍ കയറി ഒളിച്ചു; പുറത്തിറങ്ങാനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox