27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷിന് യാത്രയയപ്പ് നൽകി
Uncategorized

എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷിന് യാത്രയയപ്പ് നൽകി

പേരാവൂർ : ദീർഘകാലം പേരാവൂർ എക്സൈസ് റേഞ്ചിൽ ഇൻസ്പെക്ടറായിരുന്ന ശേഷം സി.ഐ ആയി പ്രമോഷൻ നേടി കൂത്തുപറമ്പ് സർക്കിൾ ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എ.കെ. വിജേഷിന് പേരാവൂർ, മട്ടന്നൂർ റേഞ്ചുകളിലെ സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. പേരാവൂർ റേഞ്ച് ഓഫീസിൽ നടന്ന ‘സ്നേഹാദരം’ പരിപാടിയിൽ റേഞ്ച് ഇൻചാർജ് മട്ടന്നൂർ എ.ഇ.ഐ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് സ്റ്റാഫ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ജില്ലാ പ്രസിഡൻ്റ് എം.ബി. സുരേഷ് ബാബു, പ്രിവൻ്റീവ് ഓഫീസർമാരായ എം.പി. സജീവൻ, സജീവൻ തരിപ്പ, കെ. ആനന്ദകൃഷ്ണൻ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി.എം. ജയിംസ്, ബാബുമോൻ ഫ്രാൻസിസ്, പി.വി. വത്സൻ, സി.പി. ശ്രീധരൻ, ഇ.സി. ദിനേശൻ, വി.എൻ. സതീഷ് , പി.കെ. സജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. സുരേഷ്, സന്ദീപ്. ജി. ഗണപതിയാടൻ, കാവ്യ വാസു എന്നിവർ സംസാരിച്ചു.

Related posts

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് താഴേക്ക്; എസ്എഫ്ഐ കൊന്നതെന്ന ബോർഡുമായി കെഎസ്‍യു

Aswathi Kottiyoor

തടഞ്ഞിട്ടും നിർത്തിയില്ല, കാറിന്റെ ചില്ല് പൊട്ടിച്ച് പൊലീസ്, പരിശോധിച്ചപ്പോൾ മെത്താഫെറ്റമിൻ -യുവാവ് അറസ്റ്റിൽ

തലവേദനക്ക് കുത്തിവെപ്പെടുത്ത 7വയസുകാരന്‍റെ കാൽ തളർന്നെന്ന പരാതി, ഗുരുവായൂർ എസിപി അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox