24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മാധ്യമപ്രവര്‍ത്തകൻ എ.വി പ്രദീപ് അന്തരിച്ചു.
Uncategorized

മാധ്യമപ്രവര്‍ത്തകൻ എ.വി പ്രദീപ് അന്തരിച്ചു.

ശ്രീകണ്ഠപുരം:മാധ്യമപ്രവര്‍ത്തകൻ എ.വി പ്രദീപ് അന്തരിച്ചു 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. മികച്ച ഹ്യൂമൻ ഇന്ററസ്‌റ്റിങ്‌ സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. 1998ല്‍ ശ്രീകണ്‌ഠപുരം ഏരിയ ലേഖകനായി ദേശാഭിമാനിയിലെത്തി. 2008ല്‍ സബ്‌ എഡിറ്റര്‍ ട്രെയിനിയായി. കൊച്ചി, കോട്ടയം, കണ്ണൂര്‍, ഇടുക്കി, കാസര്‍കോട്‌, കോഴിക്കോട്‌ ബ്യൂറോകളിലും സെൻട്രല്‍ ഡസ്‌കിലും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം എരുവശേരി ചുണ്ടക്കുന്ന്‌ മഴുവഞ്ചേരി വീട്ടില്‍ പരേതനായ വേലപ്പൻ നായരുടെയും ലീലാമണിയുടെയും മകനാണ്‌. ഭാര്യ: പി. കെ സിന്ധുമോള്‍ (ശ്രീകണ്‌ഠാപുരം പൊടിക്കളം മേരിഗിരി ഇംഗ്ലീഷ്‌ മീഡിയം എച്ച്‌.എസ്‌.എസ്‌ അധ്യാപിക). മകള്‍: അനാമിക (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: പ്രദീഷ്‌, പ്രമീള.

Related posts

ഫെഡറേഷന്‍ കപ്പ്; ആദ്യ സ്വര്‍ണം ഗുല്‍വീര്‍ സിംഗിന്.

Aswathi Kottiyoor

ഇടുക്കിയിൽ യുവാവിനെ കുത്തി കേരള കോൺഗ്രസ് എം നേതാവ്; കസ്റ്റഡിയിൽ

Aswathi Kottiyoor

ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സംസ്കാരം നാളെ എടൂരിൽ

Aswathi Kottiyoor
WordPress Image Lightbox