24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീരിൽ കൊക്കയിലേക്ക് വണ്ടി മറിഞ്ഞു; നാല് പാലക്കാട് സ്വദേശികളുൾപ്പെടെ ഏഴ് പേർ മരിച്ചു
Uncategorized

ജമ്മു കശ്മീരിൽ കൊക്കയിലേക്ക് വണ്ടി മറിഞ്ഞു; നാല് പാലക്കാട് സ്വദേശികളുൾപ്പെടെ ഏഴ് പേർ മരിച്ചു


ശ്രീനഗർ: ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് അറിയുന്നു. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കാണു പരുക്ക്. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related posts

സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത; സർക്കാരും തടസഹർജി നൽകും

Aswathi Kottiyoor

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

Aswathi Kottiyoor

ചിങ്ങം ഒന്ന്: കര്‍ഷകദിനാഘോഷവും കർഷക കൂട്ടായ്മയും കേളകത്ത്……

Aswathi Kottiyoor
WordPress Image Lightbox