27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പത്മകുമാറിന് ക്രഡിറ്റ് കാർഡ്, ലോൺ ആപ്പ് വായ്പാ ബാധ്യതകൾ; മകൾ യുട്യൂബര്‍
Uncategorized

പത്മകുമാറിന് ക്രഡിറ്റ് കാർഡ്, ലോൺ ആപ്പ് വായ്പാ ബാധ്യതകൾ; മകൾ യുട്യൂബര്‍

കൊല്ലം : കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.

പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പത്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. 1993 ൽ ടി കെ എം എഞ്ചിനിയറിംഗ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ആളാണ് പത്മകുമാർ. മകൾ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ്.

Related posts

‘ഒരു നിമിഷത്തെ വികാരപ്രകടനങ്ങൾ കൊലപാതകത്തിൽ വരെ കലാശിക്കാം’; അഹന്തയും ആക്രോശങ്ങളും റോഡിൽ വേണ്ടെന്ന് പൊലീസ്

Aswathi Kottiyoor

പനമരം എരനെല്ലൂരിൽ കിണർ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്

Aswathi Kottiyoor

പുതുപ്പള്ളിയിൽ മികച്ച പോളിം​ഗ്: അഞ്ചുമണിവരെ 71.06 ശതമാനം

Aswathi Kottiyoor
WordPress Image Lightbox