23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ‘അനുപമക്ക് യൂട്യൂബിൽ നിന്ന് 5 ലക്ഷത്തോളം വരുമാനം; കുറ്റകൃത്യത്തിൽ പങ്കാളിയായത് ഇത് നിലച്ചതോടെ’
Uncategorized

‘അനുപമക്ക് യൂട്യൂബിൽ നിന്ന് 5 ലക്ഷത്തോളം വരുമാനം; കുറ്റകൃത്യത്തിൽ പങ്കാളിയായത് ഇത് നിലച്ചതോടെ’

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളിലൊരാളായ അനുപമയ്ക്ക് യൂട്യൂബ് വീഡിയോകളിൽ നിന്നും ഒരുമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവന്ന് എഡിജിപി അജിത്കുമാർ. കഴിഞ്ഞ ജൂലൈ മാസത്തിൽ അനുപമക്ക് ഇതിൽ നിന്നുള്ള വരുമാനം നിലച്ചിരുന്നു. ഇതിനെ തുടർന്നാണ് അനുപമയും കുറ്റകൃത്യത്തിൽ പങ്കാളിയായതെന്ന് എഡിജിപി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യപ്രതിയായ പത്മകുമാറും വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അത് മറികടക്കാൻ വേണ്ടിയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്. ഇം​ഗ്ലീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

കുട്ടിയെ ഓയൂരിലെ വീട്ടിൽ നിന്നും തട്ടിയെടുത്ത സമയം മുതൽ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുന്നത് വരെയുള്ള കാര്യങ്ങൾ എഡിജിപി അജിത്കുമാർ മാധ്യമങ്ങളോട് വിശദമാക്കി. ഒരു വർഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഇവർ ഓയൂരിൽ നിന്നും പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.

Related posts

​ഗ്രോബാ​ഗിൽ കഞ്ചാവുചെടി; നട്ടുവളര്‍ത്തി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ

Aswathi Kottiyoor

ബിജെപിക്കെതിരെ പ്രതിപക്ഷ ഏകോപനമുണ്ടാകണം: എം.വി ഗോവിന്ദൻ

Aswathi Kottiyoor

*മണിപ്പൂർ കലാപം; അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും*

Aswathi Kottiyoor
WordPress Image Lightbox