26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘അർധരാത്രി, വാണിയംപാറ നിർത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റിൽ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്’, പരാതി
Uncategorized

‘അർധരാത്രി, വാണിയംപാറ നിർത്തുമോന്ന് ചോദിച്ചാ സ്വിഫ്റ്റിൽ കയറിയെ, ഇറക്കിയത് ദൂരെ വെളിച്ചമില്ലാത്തിടത്ത്’, പരാതി

തൃശൂര്‍: അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ രംഗത്തെത്തിയത്. ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും പരാതി നൽകി. ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.

തൃശൂരില്‍ നിന്നും വാണിയംപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിൽ കയറുന്നതിന് മുൻപേ വാണിയംപാറയിൽ ബസ് നിർത്തുമെന്ന് ബസ് ജീവനക്കാര്‍ ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം ഒരു കിലോമീറ്റർ അപ്പുറത്താണ് വണ്ടി നിർത്തിയതെന്ന് വീട്ടമ്മ പറഞ്ഞു. വെളിച്ചമില്ലാത്ത റോഡിലൂടെ നടക്കേണ്ടിവന്നു എന്നും രജനി പറഞ്ഞു.

Related posts

ദേശീയ മുസ്കാൻ സർട്ടിഫിക്കറ്റ് കോഴിക്കോട് മെഡിക്കൽ കോളജിന്; ആരോഗ്യവകുപ്പിന്റെ സുവർണ്ണനേട്ടമെന്ന് മന്ത്രി

Aswathi Kottiyoor

പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്തു, 9680 മുട്ട, 10298.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവ സംസ്കരിച്ചു

Aswathi Kottiyoor

വിദ്യാര്‍ഥികളെ കയറ്റാതെപോയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

Aswathi Kottiyoor
WordPress Image Lightbox