ഒറ്റപ്പാലത്ത് നടക്കാനിരിക്കുന്ന ഏതോ സദസിലേക്ക് എത്തിച്ചേരുന്നവർക്ക് അവിടുത്തെ സാമാന്യ ജനങ്ങൾ ഒരുക്കിയ വമ്പിച്ച സ്വീകരണമെന്ന് എന്ന് കുറിച്ച് വാഴ വച്ചതിന്റെ ചിത്രങ്ങൾ കോൺഗ്രസ് നേതാവ് ഡോ. പി സരിൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. അതേസമയം, നവ കേരള സദസുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളിൽ ഇന്ന് സർക്കാരിന് തിരച്ചടിയേറ്റിട്ടുണ്ട്. നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയാണ് ആദ്യത്തേത്.
പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നാണ് കോടതിയുടെ ചോദ്യം. കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തു.