24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പുൽവാമ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി
Uncategorized

പുൽവാമ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
പ്രദേശത്തെ തോട്ടങ്ങളിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർത്തതെന്നാണ് വിവരം. ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് തെരച്ചിൽ തുടരുന്നു. സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.

Related posts

ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ

മലപ്പുറം വളാഞ്ചേരിയിൽ രോ​ഗിയുമായി പോയ കാർ ചെളിയിൽ പുതഞ്ഞു,ചികിത്സ വൈകി രോ​ഗി മരിച്ചു

Aswathi Kottiyoor

’47 വർഷം സിപിഎമ്മിൽ, പക്ഷേ എന്നെ അറിയില്ല’; തകർന്ന വീടിന് സഹായം പഞ്ചായത്ത് മുടക്കിയെന്ന് വൃദ്ധദമ്പതികൾ

Aswathi Kottiyoor
WordPress Image Lightbox