ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ ഇന്ന് രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന കുടുംബം പ്രദേശത്ത് പഴയ ഉപയോഗശൂന്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനായാണ് എത്തിയത്. ജാതി തോട്ടത്തിന് സമീപം സാധനങ്ങള്‍ പെറുക്കുന്നതിനിടെ തോട്ടത്തില്‍ വീണു കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നു. ഉപയോഗശൂന്യമായി കിടന്നിരുന്ന കമ്പിയാണെന്ന് കരുതി അതെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൊണ്ടുവന്ന് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ 11കാരനെ രക്ഷിക്കാനായില്ല.
അതേസമയം, വൈദ്യുതി കമ്പി തോട്ടത്തില്‍ പൊട്ടികിടന്നത് എങ്ങനെയെന്ന് വ്യക്തമില്ല. കമ്പി പൊട്ടിയിട്ട് വൈദ്യുതി വിതരണം നിര്‍ത്തിവെക്കാനോ കമ്പി നീക്കാനോ നടപടി സ്വീകരിക്കാത്തത് സംബന്ധിച്ചും വ്യക്തയതിയില്ല. ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.