24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഒന്നിൽ ഒപ്പിട്ടു, 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു; സുപ്രീംകോടതിയെ അറിയിക്കാൻ ഗവർണർ, ഹർജി ഇന്ന് പരിഗണിക്കും
Uncategorized

ഒന്നിൽ ഒപ്പിട്ടു, 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചു; സുപ്രീംകോടതിയെ അറിയിക്കാൻ ഗവർണർ, ഹർജി ഇന്ന് പരിഗണിക്കും

ദില്ലി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.

നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി.

ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

Related posts

പോക്‌സോ കോടതിയില്‍ കുട്ടികളുടെ ചിത്രരചന നാളെ

Aswathi Kottiyoor

അവസാന കടമ്പയും കടന്നു, ശുഭവാര്‍ത്ത വൈകാതെയെത്തും; ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി, റഹീം മോചനം ഉടൻ

Aswathi Kottiyoor

വേൾഡ് മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു

Aswathi Kottiyoor
WordPress Image Lightbox