22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • മാതൃത്വത്തിന് അപമാനം, ഒരു ദയയും അർഹിക്കുന്നില്ല: മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മക്കെതിരെ കോടതി
Uncategorized

മാതൃത്വത്തിന് അപമാനം, ഒരു ദയയും അർഹിക്കുന്നില്ല: മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മക്കെതിരെ കോടതി

തിരുവനന്തപുരം: പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അമ്മയ്ക്ക് എതിരെ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് അതിരൂക്ഷ വിമർശനം. തിരുവനന്തപുരത്ത് ഏഴ് വയസുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മക്കെതിരെയാണ് കോടതിയുടെ അതിരൂക്ഷ വിമർശനം ഉണ്ടായത്. പ്രതി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും യാതൊരു ദയയും അർഹിക്കുന്നില്ലെന്നും തിരുവനന്തപുരം പോക്സോ കോടതി വിധിന്യായത്തിൽ വിമർശിച്ചു. 40 വർഷം തടവും പിഴയുമാണ് അമ്മക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സഹോദരിയാണ് വിവരം പൊലീസിനെ അറിയിച്ചത്. കേസിൽ കുട്ടിയുടെ അമ്മയെയും കാമുകൻ ശിശുപാലനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. ശിശുപാലനായിരുന്നു കേസിലെ ഒന്നാം പ്രതി. എന്നാൽ കേസിന്റെ വിചാരണ കാലയളവിൽ ഇയാൾ ജീവനൊടുക്കുകയായിരുന്നു. കേസിലെ അതിജീവിതയായ ഏഴ് വയസുകാരിയുടെ ബാല്യം അമ്മ കാരണം തകർന്നെന്ന് പോക്സോ കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ രക്ഷകർത്താവും സംരക്ഷകയുമായ അമ്മ കാരണമാണ് കുട്ടിയുടെ ബാല്യം തകർന്നത്. സന്തോഷമായി കഴിയേണ്ട കുട്ടിയുടെ ജീവിതം പ്രതിയുടെ പ്രവൃത്തി മൂലം നശിച്ചുവെന്നും കോടതി വിലയിരുത്തി.

Related posts

ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ വർഗീയവാദി എന്നുവിളിച്ചത് അംഗീകരിക്കാനാകില്ല; ഉണ്ണിത്താനെതിരെ കെയുഡബ്ല്യുജെ

Aswathi Kottiyoor

‘ആ കടമ്പയും നീങ്ങി, 16 കോടി കെട്ടിവെക്കാൻ അനുമതി’; സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണം,ഇനി തടസമില്ലെന്ന് മന്ത്രി

Aswathi Kottiyoor

ഒരാൾ കൈകാണിച്ചാലും ബസ് നിറുത്തണം: കെഎസ്ആർടിസിക്കാർക്ക് ഉപദേശവുമായി മന്ത്രി ഗണേഷ് കുമാർ

Aswathi Kottiyoor
WordPress Image Lightbox