23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘സൂരജിന് വെള്ളം കുടിക്കാൻ പോലും കഴിയുന്നില്ല, ആക്രമിച്ചത് ഡിസിപി കെ ഇ ബൈജു’; നടപടി വേണമെന്നും കോൺഗ്രസ്
Uncategorized

‘സൂരജിന് വെള്ളം കുടിക്കാൻ പോലും കഴിയുന്നില്ല, ആക്രമിച്ചത് ഡിസിപി കെ ഇ ബൈജു’; നടപടി വേണമെന്നും കോൺഗ്രസ്

കോഴിക്കോട് : നവകേരള സദസിനോടനുബന്ധിച്ച് ഡിവൈഎഫ്ഐ നടത്തിയ അക്രമത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ. യുഡിഎഫ് നേതാവിനെ ആക്രമിച്ച പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റെ കഴുത്തിൽ പിടിച്ച് ആക്രമിച്ച ഡിസിപി കെ ഇ ബൈജുവിനെ സസ്പെന്റ് ചെയ്യണം. സൂരജിന് വെള്ളം കുടിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഡിസിപിക്കെതിരെ പരാതി കൊടുക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ചാണ് മുഖ്യമന്ത്രിയെ കെഎസ്‍യു ജില്ലാ പ്രസിഡൻ്റ് വി.ടി. സൂരജ് ഉൾപ്പെടെയുള്ള പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Related posts

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

Aswathi Kottiyoor

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Aswathi Kottiyoor

സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ’

Aswathi Kottiyoor
WordPress Image Lightbox