23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ്വർണം വാങ്ങാൻ വിയർക്കും; സർവ്വകാല റെക്കോർഡിനടുത്ത് സ്വർണവില
Uncategorized

സ്വർണം വാങ്ങാൻ വിയർക്കും; സർവ്വകാല റെക്കോർഡിനടുത്ത് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 200 രൂപ ഉയർന്നിരുന്നു. ഇന്നും 200 രൂപയുടെ വർദ്ധനവുണ്ട്. സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,880 രൂപയാണ്.

ഒക്ടോബർ 28 ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം. 45920 ആയിരുന്നു ഒരു പവന്റെ വില. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5735 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4755 രൂപയുമാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related posts

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

Aswathi Kottiyoor

‘ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയ‍ർ ഊരി വിടരുത്’;’ബ്ലഡി കണ്ണൂരിനും’ മറുപടി, ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

♦️കേരളത്തിലെ നാല് ജില്ലകളിൽ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ കിണറുകളിൽ വെള്ളം കാണില്ല.

Aswathi Kottiyoor
WordPress Image Lightbox