24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിഴിഞ്ഞത്ത് ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി; ആറ് ക്രെയിനുകൾ ഇറക്കും
Uncategorized

വിഴിഞ്ഞത്ത് ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി; ആറ് ക്രെയിനുകൾ ഇറക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി‌. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഒക്ടോബർ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്.
നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ 7,700 കോടി രൂപയാണ് തുറമുഖത്തിന്റെ നിർമാണ് ചെലവായി വരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോർ ക്രെയിനുകളുമാണ് ആവശ്യം. ഇസഡ്.പി.എം.സി. എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്.

Related posts

ഫിഷറീസ് വകുപ്പ് നൽകാനുള്ള ലംപ്‌സം ഗ്രാൻറ് കുടിശിക 53.91 കോടി, മത്സ്യമേഖലയിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

Aswathi Kottiyoor

സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Aswathi Kottiyoor

കടകംപള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം; അനാവശ്യ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരോപണം

Aswathi Kottiyoor
WordPress Image Lightbox