23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്
Uncategorized

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

സുൽത്താൻപുർ: വാക്ക് തർക്കത്തിനിടെ ഭർത്താവിന്റെ ചെവി കടിച്ച് പറിച്ച് ഭാര്യ. ദില്ലിയിലെ സുൽത്താന്‍പുരിലാണ് ഭർത്താവും ഭാര്യയും തമ്മിലുള്ള വാക്കേറ്റം സകല അതിർത്തികളും ലംഘിച്ച് അക്രമത്തിലേക്ക് എത്തിയത്. ഞായറാഴ്ചയാണ് യുവാവ് പൊലീസിൽ പരാതിയുമായി എത്തിയത്. പരിക്കേറ്റ് ചികിത്സ തേടിയതിന് പിന്നാലെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

മനപൂർവ്വം മുറിവേൽപിക്കാന്‍ ശ്രമിച്ചതിനടക്കമുള്ള വകുപ്പുകളാണ് എഫ്ഐആറിൽ യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാക്കേറ്റം അക്രമത്തിൽ കലാശിച്ചത്. രാവിലെ വേസ്റ്റ് കളയാനായി പുറത്ത് പോയി വന്നതിന് പിന്നാലെ ഭാര്യ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് 45കാരൻ പൊലീസിനോട് വിശദമാക്കിയിരിക്കുന്നത്. ഭാര്യ കലഹിക്കാനുള്ള കാരണമെന്താണെന്ന് പോലും അറിയില്ലെന്നും ഇയാൾ പറയുന്നു. തർക്കത്തിനിടെ വീട് വിറ്റ് തന്റെ ഭാഗം നൽകണമെന്നും യുവതി ആവശ്യപ്പെട്ടതായും മക്കളുമായി വേറെ മാറി താമസിക്കാന്‍ പോവുകയാണെന്നും ഭാര്യ പറഞ്ഞതായും 45കാരന്‍ പറയുന്നു. പറഞ്ഞ് സമാധാനിപ്പിക്കാനുള്ള ശ്രമങ്ങൾ പാളിയെന്ന് ബോധ്യമായതോടെ വീടിന് പുറത്തേക്ക് നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം ഉണ്ടായതെന്നും യുവാവ് പറയുന്നു.

Related posts

‘ജവാന്‍’ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്

Aswathi Kottiyoor

കല്ലേരിമലയിൽ കാർ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം.

Aswathi Kottiyoor

കരാട്ടെ മാസ്റ്ററുടെ പീഡനം അറിഞ്ഞിരുന്നു, 2തവണ ചൈല്‍ഡ് ലൈനിനെ അറിയിച്ചു, തുടര്‍ നടപടി വൈകി’: അധ്യാപകര്‍

Aswathi Kottiyoor
WordPress Image Lightbox