സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. പരിപാടിയുടെ വിവരം പൊലീസിന് അറിയാമായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും ആറു പൊലീസുകാര്‍ അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും ആര്‍. ബിന്ദു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നതെന്നും ഇന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി യോഗവും സിന്‍ഡിക്കേറ്റ് യോഗവും ചേരുന്നുണ്ടെന്നും ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും കുസാറ്റ് വൈസ് ചാന്‍സിലര്‍ പിജി ശങ്കരന്‍ പറഞ്ഞു.
- Home
- Uncategorized
- കുസാറ്റ് ദുരന്തം; 2 പേരുടെ ആരോഗ്യനിലയിൽ പുരോഗതി, അപകടസമയത്ത് 6 പൊലീസുകാരുണ്ടായിരുന്നുവെന്ന് മന്ത്രി