24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജപ്തി ഭീഷണി കർഷകൻ ആത്മഹത്യ ചെയ്തു കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്
Uncategorized

ജപ്തി ഭീഷണി കർഷകൻ ആത്മഹത്യ ചെയ്തു കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് ആത്മഹത്യ ചെയ്തത്

പേരാവൂർ: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.തിങ്കളാഴ്‌ച പുലർച്ചെ ഭാര്യ പള്ളിയിൽ പ്രാർത്ഥനക്ക് പോയി തിരിച്ചു വന്നപ്പോഴാണ് ആൽബർട്ടിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നും ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടക്കേണ്ട അവസാന ദിവസം. ഞായറാഴ്ച്ച കുടുംബശ്രീയിൽ നിന്ന് പൈസ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറ സാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്.ഭാര്യ: വത്സ.മക്കൾ: ആശ,അമ്പിളി.സിസ്റ്റർ. അനിത മൃതദേഹം പേരാവൂർ താലൂക്കാസ്‌പത്രിയിൽ.

Related posts

അബദ്ധത്തിൽ ക്രഷറിലെ വാട്ടർ ടാങ്കിൽ വീണു; മട്ടന്നൂരിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

എഐ ആശങ്കയാവുന്നു; കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഫോട്ടോകള്‍ സജീവം- പഠനം

Aswathi Kottiyoor

‘മഹാത്മാ​ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചത്’; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രി ബിന്ദുവിൻ്റെ മറുപടി

Aswathi Kottiyoor
WordPress Image Lightbox