26.9 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • സിൽക്യാര ടണൽ രക്ഷാദൗത്യം; ‘ക്ലൈമാക്സിലേക്കുള്ള’ ദൂരം 10 മീറ്റര്‍, അതിനിര്‍ണായകം, പണി മുടക്കി വിഐപി സന്ദര്‍ശനം
Uncategorized

സിൽക്യാര ടണൽ രക്ഷാദൗത്യം; ‘ക്ലൈമാക്സിലേക്കുള്ള’ ദൂരം 10 മീറ്റര്‍, അതിനിര്‍ണായകം, പണി മുടക്കി വിഐപി സന്ദര്‍ശനം

ദില്ലി:സിൽക്യാര ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം. ദൗത്യം അവസാഘട്ടത്തിലേക്ക് നേരത്തെ തന്നെ കടന്നെങ്കിലും അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ദൗത്യം ഇതുവരെ നീളുകയായിരുന്നു. എന്നാല്‍, തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങി. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ അടുത്തേക്ക് എത്താനാകും. ഇതിനായി പൈപ്പിലൂടെ യന്ത്ര സഹായമില്ലാതെയുള്ള തുരക്കൽ ഉടൻ തുടങ്ങും.

പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്‍റെ ഭാഗങ്ങൾ പൂർണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലിൽ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാൽ വിഐപി സന്ദർശനത്തിനിടെ തുരക്കാൻ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.

Related posts

ഭോപ്പാലിൽ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി; ദുരൂഹത, അന്വേഷണം

Aswathi Kottiyoor

വീണ്ടും റേഷൻകട തേടിയെത്തി കാട്ടാനക്കൂട്ടം; ഒരു മാസത്തിനിടെ ആക്രമണം രണ്ടാം തവണ, നടപടി വേണമെന്ന് നാട്ടുകാര്‍

Aswathi Kottiyoor

ഡെങ്കിപ്പനി: കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും ഒ‍ഴിവാക്കണമെന്ന് മന്ത്രി, പ്രത്യേക നിര്‍ദ്ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox