23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • നാടുകടത്തിയ പ്രതി, ഉത്തരവ് ലംഘിച്ച് കോട്ടയത്ത് വീണ്ടുമെത്തി, എസ്പിക്ക് രഹസ്യവിവരം, പിന്നാലെ ആൽബിൻ പിടിയിൽ
Uncategorized

നാടുകടത്തിയ പ്രതി, ഉത്തരവ് ലംഘിച്ച് കോട്ടയത്ത് വീണ്ടുമെത്തി, എസ്പിക്ക് രഹസ്യവിവരം, പിന്നാലെ ആൽബിൻ പിടിയിൽ

കോട്ടയം അതിരമ്പുഴയിൽ കാപ്പാ നിയമലംഘനത്തിന് കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ .കോട്ടമുറി സ്വദേശി ആൽബിൻ കെ ബോബൻ എന്നയാളെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി എന്നീ സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍ നിന്നും പൊലീസ് പിടികൂടുന്നത്.

Related posts

കേരളം കൈകോർക്കും; നാലരക്ക് ട്രയൽ, അഞ്ചിന് മനുഷ്യചങ്ങല തീർത്ത് പ്രതിജ്ഞ

Aswathi Kottiyoor

ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം മോശം സാഹചര്യത്തില്‍ കണ്ടെന്ന് ഭര്‍ത്താവ്; ഉടന്‍ തീ കൊളുത്തി കൊന്നു

Aswathi Kottiyoor

മഴയുടെ ശക്തി കുറയുന്നു; ആലപ്പുഴയിലെ 4 താലൂക്കുകളിലും കോട്ടയത്തും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox