24 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • പാലപ്പുഴ മലയോര ഹൈവേയിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്
Uncategorized

പാലപ്പുഴ മലയോര ഹൈവേയിൽ ബൈക്ക് മറിഞ്ഞ് അപകടം: രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

കാക്കയങ്ങാട് : മലയോര ഹൈവേയിൽ അയ്യപ്പൻകാവ് നെല്ല്യാട് സ്വകാര്യ ഫാമിനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത കലുങ്കിലേക്ക് വീണ് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11 മണിയോടെ മണത്തണ ഭാഗത്തു നിന്നും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഉളിക്കൽ സ്വദേശികൾ സഞ്ചരിച്ച ബൈക്ക് കലുങ്കിൽ നിന്ന്താഴേക്ക് മറിയുകയായിരുന്നു.

ഉളിക്കൽ കാതുവാ പറമ്പിലെ ലിജേഷ് (24), ജിനു (23)എന്നിവർക്കാണ് പരിക്കറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾക്ക് താടിയെല്ലിനു ഗുരുതര പരിക്കായതിനാൽ അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Related posts

കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയയാളെ പിടികൂടി മട്ടന്നൂർ പോലീസ്

Aswathi Kottiyoor

എടൂരിൽ കുരിശുപള്ളിക്ക് നേരെ അക്രമണം നടത്തിയത് മാനസിക വിഭ്രാന്തിയുള്ള ആളെന്ന് സംശയം

Aswathi Kottiyoor

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

Aswathi Kottiyoor
WordPress Image Lightbox