26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം
Uncategorized

പേരാവൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

കേളകം:ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മഞ്ഞളാംപുറം കേന്ദ്രീകരിച്ചു കേളകം ടൗണിലേക്ക് ബഹുജന റാലിയും കേളകത്ത് പൊതുസമ്മേളനവും നടത്തി.

കേളകം ബസ് സ്റ്റാന്റിൽ നടന്ന പൊതുസമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി രഗിലാഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി ജി പത്മനാഭൻ, ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്,ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയംഗം എ നിത്യ,കാരായി ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം എസ് അമൽ സ്വാഗതവും എ കെ സുബിൻ നന്ദിയും പറഞ്ഞു.

Related posts

ബിബിസി ഡോക്യുമെന്ററി വിവാദം; അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു

Aswathi Kottiyoor

ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ എൽപി സ്കൂളിൽ ഗണപതി ​ഹോമം; സംഭവം കോഴിക്കോട്

Aswathi Kottiyoor

എംഡി വിദ്യാർഥിനി, കോഴ്സ് കഴിഞ്ഞാൽ വിവാഹം’; വിവാഹ വാഗ്ദാനം നല്‍കി പണം തട്ടി, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox