23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്ര​ഗിരിപാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു
Uncategorized

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്ര​ഗിരിപാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കാസർകോട്: കാസർകോട് ചന്ദ്ര​ഗിരി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ഉളിയത്തടുക്ക റഹ്മത്ത് നഗർ സ്വദേശി ഹസൻ (46) ആണ് മരിച്ചത്. തളങ്കര കടവത്ത് നിന്ന് മത്സ്യ തൊഴിലാളികളാണ് തെരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബ ടീം അടക്കം തെരച്ചിൽ തുടരുകയായിരുന്നു.

ഇന്നലെ രാവിലെ ആറരയോടെയാണ് പുഴയിൽ ചാടിയ വിവരം പുറത്തറിയുന്നത്. ഹസൻ വന്ന കാറും മൊബൈൽ ഫോണും ചെരിപ്പും പാലത്തിന് സമീപമുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും ഇദേഹം ചിലർക്ക് വാട്സ് ആപ്പിൽ വോയ്സ് മെസേജ് ഇട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാസർക്കോട്ട് ഒരു ഹോട്ടൽ നടത്തുകയാണ് ഹസൻ. കനത്ത അടിയൊഴുക്കുള്ള പുഴയിലേക്കാണ് ഹസൻ ചാടിയത്.

Related posts

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

Aswathi Kottiyoor

തൃശ്ശൂർ പൂരം: മദ്യനിരോധന സമയം വെട്ടിക്കുറച്ചു, പുതിയ ഉത്തരവിറക്കി കളക്ടര്‍, സമയക്രമം ഇങ്ങനെ

Aswathi Kottiyoor

അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ പ്രതിഭ ?

Aswathi Kottiyoor
WordPress Image Lightbox