22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സച്ചിന്‍ ബേബിക്ക് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി! വിജയ് ഹസാരെയില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍
Uncategorized

സച്ചിന്‍ ബേബിക്ക് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി! വിജയ് ഹസാരെയില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. സച്ചിന്‍ ബേബി (104) നേടിയ സെഞ്ചുറി കരുത്തില്‍ കേരളം 49.1 ഓവറില്‍ 231ന് എല്ലാവരും പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സംസണാണ് (55) തിളങ്ങിയ മറ്റൊരു താരം. മുംബൈക്ക് വേണ്ടി മോഹിത് അവസ്തി നാലും തുഷാര്‍ ദേശ്പാണ്ഡെ മൂന്നും വിക്കറ്റെടുത്തു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടാം മത്സരമാണിത്. ആദ്യം കേരളം, സൗരാഷ്ട്രയെ തോല്‍പ്പിച്ചിരുന്നു.

മോശം തുടക്കമായിരുന്നു കേരളത്തിന്. ഓപ്പണര്‍മാരായ മുഹമ്മദ് അസറുദ്ദീന്‍ (9), രോഹന്‍ കുന്നുമ്മല്‍ (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ രണ്ടിന് 12 എന്ന നിലയിലായി കേരളം. രോഹന്‍ മോഹിത് അവസ്തിയുടെ പന്തില്‍ ബൗള്‍ഡായി. അസറുദ്ദീനെ തുഷാര്‍ ദേശ്പാണ്ഡെ വിക്കറ്റിന് മുന്നില്‍ കുടക്കി. പിന്നാലെ സഞ്ജു – സച്ചിന്‍ ബേബി സഖ്യം കേരളത്തെ കരകയറ്റി. ഇരുവരും 126 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ സഞ്ജു തുഷാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. വിഷ്ണു വിനോദ് (20), അബ്ദുള്‍ ബാസിത് (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ വിഷ്ണു മോഹിത്തിന് വിക്കറ്റ് നല്‍കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ, ബാസിതിനെ അവസ്തി മടക്കി. അഖില്‍ സ്‌കറിയ (6), ശ്രേയസ് ഗോപാല്‍ (7) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ സച്ചിന്‍ ബേബി സെഞ്ചുറി പൂര്‍ത്തിയാക്കി. വൈകാതെ പുറത്താവുകയും ചെയ്തു. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്‌സ്. ബേസില്‍ തമ്പി (2), അഖിന്‍ സത്താര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ബേസില്‍ എന്‍ പി (4) പുറത്താവാതെ നിന്നു.

കേരളം: വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, അബ്ദുള്‍ ബാസിത്, ശ്രേയാസ് ഗോപാല്‍, ബേസില്‍ തമ്പി, എന്‍ ബേസില്‍, അഖിന്‍ സത്താര്‍, അഖില്‍ സ്‌കറിയ.
മുംബൈ: ആന്‍ക്രിഷ് രഘുവന്‍ഷി, ജയ് ഗോകുല്‍ ബിസ്ത, പ്രസാദ് പവാര്‍ (വിക്കറ്റ് കീപ്പര്‍), അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), സര്‍ഫറാസ് ഖാന്‍, ഷംസ് മുലാനി, മോഹിത് അവാസ്തി, തനുഷ് കോട്യന്‍, തുഷാര്‍ ദേശ്പാണ്ഡെ, സാവെദ് പാര്‍കര്‍, റോയ്സ്റ്റണ്‍ ഡിയാസ്.

Related posts

‘എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍’; വന്‍ സ്വീകരണത്തിന് മലയാളത്തിൽ നന്ദി അറിയിച്ച് വിജയ്

Aswathi Kottiyoor

പത്മജയ്ക്കും അനിലിനും കോൺഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും: ചെറിയാൻ ഫിലിപ്പ്

Aswathi Kottiyoor

കോന്നിയില്‍ നിയന്ത്രണം വിട്ട് കാര്‍ മൂന്ന് വാഹനങ്ങളിലിടിച്ച് ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox