24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വലിയ ടൂറിസം സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനം വന്നു; ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപ്പാറയില്‍
Uncategorized

വലിയ ടൂറിസം സാധ്യതകള്‍ക്ക് വഴിയൊരുക്കുന്ന പ്രഖ്യാപനം വന്നു; ടൈഗര്‍ സഫാരി പാര്‍ക്ക് ചക്കിട്ടപ്പാറയില്‍

പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഫാരി പാര്‍ക്കിനായുള്ള തുടര്‍നടപടികള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്. ഇത് ടൂറിസത്തിന് വന്‍ സാധ്യത ഒരുക്കും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രദേശത്ത് വലിയ തോതില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണ രംഗത്ത് കേരളത്തിന്റെ നേട്ടങ്ങള്‍ രാജ്യത്തിനു മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യരംഗം മികച്ചതാണ്. അതിസമ്പന്ന രാഷ്ട്രം പോലും കോവിഡിന് മുന്‍പില്‍ മുട്ടുകുത്തി നിന്നു. എന്നാല്‍ കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയിലും കേരളം മികച്ചതായി തന്നെ നിലകൊണ്ടു. സംസ്ഥാനത്ത് സൗകര്യങ്ങളെല്ലാം പൂര്‍ണ സജ്ജമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരിന് വായ്പ്പ എടുക്കേണ്ടതായി വരും. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കും. ഈ വരുമാനം കൊണ്ട് വായ്പ തിരിച്ചടക്കാനും കഴിയും. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞത് കിഫ്ബിയില്‍ നിന്നും വായ്പ എടുത്തതുകൊണ്ടാണ്. കേരളത്തില്‍ സ്തുത്യര്‍ഹമായ രീതിയിലാണ് കിഫ്ബിയുടെ പ്രവര്‍ത്തനം. നേരത്തെ 50000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ 2016 മുതല്‍ 2021 വരെ 62,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. രണ്ടര വര്‍ഷത്തിനകം 80,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ കഴിയുക. വിവിധ മേഖലകളില്‍ ആ മാറ്റം പ്രകടമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related posts

55 പ്രതികള്‍; 12,000ത്തിലധികം പേജുകള്‍; കരുവന്നൂര്‍ കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

Aswathi Kottiyoor

ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

Aswathi Kottiyoor

കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത: പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox