കോഴിക്കോട് ലോ കോളജിലെ എസ്എഫ്ഐ-കെഎസ് യു സഘർഷത്തിൽ 15പേർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ,കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്എഫ്ഐ-കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് കോളജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷമുണ്ടായത്. കെ.എസ്.യു ജനറൽ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാൻ പോയ പ്രവർത്തകരെയും മർദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.