മരണത്തിന്റെ രീതിയാണ് പൊലീസിന്റെ സംശയം ഉയർത്തിയത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിൽ) പാമ്പുകടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനെ അറിയിച്ചു. കടിയേറ്റ ശേഷം സഹായത്തിനായി നിലവിളിക്കാത്തതും അസാധാരണമാണെന്ന് വിദഗ്ധർ പറഞ്ഞു. ഇവർ മയക്കത്തിലായിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്രയുടെ വാദം. സംഭവം നടന്ന് ഒരു മാസത്തിലേറെയായത് തെളിവുകൾ ശേഖരിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
അച്ഛന്റെ രേഖകൾ നൽകി പുതിയ സിം കാർഡ് എടുത്താണ് ഇയാൾ പാമ്പ് പിടുത്തക്കാരനെ വിളിച്ചത്. ഒക്‌ടോബർ ആറിന് പോളസരയിലെ ഒരു പാമ്പു പിടുത്തക്കാരനിൽ നിന്ന് തനിക്ക് വീട്ടിൽ ഒരു ചടങ്ങ് നടത്തണമെന്ന് പറഞ്ഞാണ് പത്ര പാമ്പിനെ വാങ്ങിയത്. പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങുന്ന മുറിയിൽ വിട്ടു. സംഭവത്തിൽ പാമ്പ് പിടുത്തക്കാരന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വളരെ അപൂർവമായ കുറ്റകൃത്യമെന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. 2020 ൽ, കൊല്ലത്ത് സമാനമായ സംഭവമുണ്ടായി.