27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ‘കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടി’; ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച്‌ ഹൈക്കോടതി
Uncategorized

‘കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടി’; ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച്‌ ഹൈക്കോടതി

കേരളത്തിന്റെ വികസനത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. കഠിനമായ ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുകയാണ്. അത്തരം ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ഹൈക്കോടതിയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നവേളയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്. രജിസ്റ്റര്‍ ചെയ്യാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച്‌ ആശങ്ക പങ്കുവെക്കുന്ന ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്.
നെട്ടൂരിലെ കാര്‍ഷിക മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹരജി പരിഗണിക്കുന്നവേളയില്‍ കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഈഗോ കാരണം കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടിയാണ്. അവരുള്ളത് കൊണ്ടാണ് നമ്മള്‍ അതിജീവിച്ച്‌ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

കോഴിക്കോട് കാർ മതിലിൽ ഇടിച്ച് കയറി വിദ്യാ‍ർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

സിദ്ധാർത്ഥന്റെ മരണം: സമരവുമായി കോൺഗ്രസ് സംഘടനകൾ

Aswathi Kottiyoor

കേരളത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കല്‍ ഇന്നുമുതല്‍; ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പിക്കാം

Aswathi Kottiyoor
WordPress Image Lightbox