ഒറ്റ പ്രസവത്തില്‍ ഇരട്ടകള്‍ ജനിക്കുന്നത് ഇന്ന് അത്ര അസാധാരണമായ കാര്യമല്ല. എന്നാല്‍ നാല് കുട്ടികള്‍ ഒരൊറ്റ പ്രസവത്തില്‍ ജനിക്കുന്നത് അത്യപൂര്‍വ്വവും അസാധാരണവുമാണ്. ബിഹാറിലെ ബക്‌സർ ജില്ലയിലെ നൈനിജോർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചോത്കി നൈനിജോർ ഗ്രാമത്തിലെ ഭരത് യാദവിന്‍റെ ഭാര്യ ജ്ഞാനതി ദേവിയാണ് (32) ഒരേസമയം നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, ജ്ഞാനതി ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയില്‍ വച്ചാണ് ഇവര്‍ നാല് ആണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഭരത് യാദവിന്‍റെ കുടുംബത്തോടൊപ്പം ഗ്രാമവും ഈ സന്തോഷത്തില്‍ പങ്കു ചേര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.