23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഹമ്പട കേമാ മനുക്കൂട്ടാ! 8 തിരുത്തി 3 ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി, അതും 2000 രൂപയ്ക്ക് വേണ്ടി…
Uncategorized

ഹമ്പട കേമാ മനുക്കൂട്ടാ! 8 തിരുത്തി 3 ആക്കി വാങ്ങിക്കൂട്ടിയത് നല്ല എട്ടിന്റെ പണി, അതും 2000 രൂപയ്ക്ക് വേണ്ടി…

കൊല്ലം: കൊല്ലം കടയ്ക്കലിൽ വ്യാജ ലോട്ടറി ടിക്കറ്റ് നൽകി 2,000 രൂപ തട്ടിയ പ്രതി പിടിയിൽ. വലിയവേങ്കാട് സ്വദേശി
മനുവാണ് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് ലോട്ടറി വിൽപ്പനകാരനായ ജയകുമാറിനെ കബളിപ്പിച്ച് മനു രണ്ടായിരം രൂപ തട്ടിയെടുത്തത്. വിൻ വിൻ ലോട്ടറി ടിക്കറ്റിന് രണ്ടായിരം രൂപ അടിച്ചത് WK557043 നമ്പർ ടിക്കറ്റിനാണ്. മനുവിന്റെ കൈവശം ഉണ്ടായിരുന്നത് WK557048 നമ്പർ ടിക്കറ്റാണ്.

ഇതിലെ എട്ട് തിരുത്തി മൂന്ന് ആക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി കച്ചവടകാരൻ ടിക്കറ്റ് ഏജന്‍റിന് നൽകി സ്കാൻ ചെയ്തപ്പോഴാണ് തിരുത്തിയ ടിക്കറ്റാണെന്ന് മനസിലാകുന്നത്. കടയ്ക്കൽ പൊലീസിൽ പരാതി നൽകി. സിസിടിവിയുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയ്തു. വഞ്ചന കുറ്റം ഉൾപ്പെടെ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, ട്വന്റി 20 സമ്മാനഘടനയുള്ള ക്രിസ്തുമസ് -ന്യൂ ഇയര്‍ ബമ്പറിനുള്ള കാത്തിരിപ്പിലാണ് ആളുകൾ. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇത്തവണ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനവും 20 കോടി തന്നെ. പക്ഷേ അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയോടു കൂടിയതുമാണ്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 23 കോടിപതികളെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.

30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

Related posts

നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ജസ്ന ജീവിച്ചിരിപ്പുണ്ടോ? മരിച്ചെങ്കിൽ മൃതദേഹം എവിടെ? സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന അച്ഛന്റെ ഹർജി കോടതിയിൽ

Aswathi Kottiyoor

കനത്ത മഴ: മഞ്ചേരിയിൽ മണ്ണിടിച്ചിൽ; എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox