24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പരാക്രമം എഐ ക്യാമറകളോട്; പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ, എല്ലാം കണ്ട് മുകളിൽ മറ്റൊരാൾ!
Uncategorized

പരാക്രമം എഐ ക്യാമറകളോട്; പുലർച്ചെയെത്തി കേബിളുകൾ നശിപ്പിച്ച് യുവാക്കൾ, എല്ലാം കണ്ട് മുകളിൽ മറ്റൊരാൾ!

കൊച്ചി: എറണാകുളം കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ രണ്ട് യുവാക്കൾ ചേർന്നു നശിപ്പിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഈ മാസം ഏഴാം തീയതി പുലർച്ചെയാണ് സംഭവം. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തും നങ്ങേലിപ്പടിയിലും സ്ഥാപിച്ചിട്ടുള്ള ക്യാമറകളാണ് നശിപ്പിച്ചത്.അതേസമയം, റോഡ് ക്യാമറ സ്ഥാപിച്ചതിന് ശേഷം അപകട നിരക്ക് കുറഞ്ഞതിനാൽ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുന്നത് കമ്പനികൾ പരിഗണിക്കമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

നിർദ്ദേശം അനുഭാവപൂർവം പരിഗണിക്കാമെന്ന് കമ്പനികൾ യോഗത്തിൽ അറിയിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുക, ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വച്ചത്.

Related posts

‘ഇനി കറങ്ങാൻ പോകരുത്, നേരത്തേയും വാണിംഗ് തന്നതാണ്’; യോഗത്തിനിടെ പരാതി പരിശോധിക്കാനിറങ്ങിയ ഉദ്യോഗസ്ഥനെ ശാസിച്ച് ഗണേഷ് കുമാര്‍

Aswathi Kottiyoor

ട്രെയിൻ തീവയ്‌പ് കൃത്യമായ മുന്നൊരുക്കത്തോടെ, കോളും ചാറ്റും തെളിവ്; ഷാറുഖിന് സഹായം കിട്ടി’

Aswathi Kottiyoor

വിദ്യാർത്ഥികളെ നവകേരള സദസിലേക്ക് എത്തിച്ചാൽ തടയും; എംഎസ്എഫ്

Aswathi Kottiyoor
WordPress Image Lightbox