25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ
Uncategorized

വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ

ദില്ലി: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.

Related posts

ബലാല്‍സംഗ കേസ്; സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

Aswathi Kottiyoor

കണിച്ചാർ ചാണപ്പാറയിലെ കൊലപാതകംഫോറൻസിക് സംഘം പരിശോധന നടത്തുന്നു.

Aswathi Kottiyoor

നാണം കെട്ട കോൺഗ്രസിന് വേണ്ടി എ കെ ആൻ്റണി ഇനി ചങ്ക് പറിയ്ക്കരുത്; പത്മജ വേണുഗോപാൽ മാന്യയായ കുടുംബിനി: പി സി ജോർജ്ജ്

Aswathi Kottiyoor
WordPress Image Lightbox