കേളകം:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷിഭവന്‍ കേളകം ,ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി. വാഴ (അനുബന്ധ ഉല്‍പ്പന്നങ്ങള്‍) ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസിന് കൃഷി അസിസ്റ്റന്റ് അഷറഫ് നേതൃത്യം നല്‍കി.ഭാരതീയ പ്രകൃതി കൃഷി പരിപാടിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയില്‍ പ്രിന്‍സി തോമസ്, തോമസ് പടിയക്കണ്ടത്തില്‍, ബെന്നി തറപ്പേല്‍ എന്നിവര്‍ സംസാരിച്ചു.