20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഗുരുവായൂർ ഏകാദശി ഇന്ന്; ക്ഷേത്ര ദർശനത്തിന് ക്രമീകരണം
Uncategorized

ഗുരുവായൂർ ഏകാദശി ഇന്ന്; ക്ഷേത്ര ദർശനത്തിന് ക്രമീകരണം

വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ഇന്ന്. ദശമിദിനമായ ഇന്നലെ പുലർച്ചെ തുറന്ന നട ഏകാദശിയും കഴിഞ്ഞ് ദ്വാദശി​ദിനമായ നാളെ രാവിലെ ഒൻപതിന് മാത്രമേ അടയ്‌ക്കൂ. 53 മണിക്കൂറോളമാണ് നട തുറന്നിരിക്കുക. തുടർച്ചയായി ക്ഷേത്രനട തുറന്നിരിക്കുന്നതും ഈ ദിവസങ്ങളിൽ മാത്രമാണ്.ഏകാദശി ദിനമായ ഇന്ന് ​ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം ഉണ്ടാകില്ല. വരി നിൽക്കുന്ന ഭക്തരെയും നെയ് വിളക്ക് വഴിപാടുകാരെയും മാത്രമായിരിക്കും പ്രവേശിപ്പിക്കുക.വാകച്ചാർത്ത്, ഉഷ:പൂജ, എതിർത്ത് പൂജ, ശീവേലി, നവകാഭിഷേകം, പന്തീരടി പൂജ, ഉച്ചപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവയാണ് ഇന്നത്തെ പ്രധാന പൂജകൾ. പ്രദക്ഷിണം, ചോറൂണ് എന്നിവയ്‌ക്കു ശേഷം ദർശനം അനുവദിക്കില്ല.
ഏകാദശി ദിവസം രാത്രിയോടുകൂടി കൂത്തമ്പലത്തിൽ ദ്വാദശി സമർപ്പണവും നടക്കും. ഏകാദശി നോറ്റ് ദ്വാ​ദശിപ്പണം സമർപ്പിച്ച് മഹാബ്രാഹ്മണരുടെ അനു​ഗ്രഹം തേടണം. ഇതിനെയാണ് ദ്വാദശിപണ ചടങ്ങ് എന്ന് പറയുന്നത്. ത്രയോദശിയോട് കൂടി ഏകാദശി ചടങ്ങുകൾ അവസാനിക്കും.

Related posts

സുധിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്ക് മരണകാരണമായി; ഒരാഴ്ച മുൻപുണ്ടായ അപകടത്തിലും ഒരു മരണം

Aswathi Kottiyoor

ഒരിക്കൽ ശത്രുവായിരുന്ന ജെഡിഎസിന് മണ്ഡ്യയിൽ സീറ്റ് ഒഴിഞ്ഞ് കൊടുത്തത് എന്തിന് ? കാരണം തുറന്ന് പറഞ്ഞ് സുമലത

Aswathi Kottiyoor

വിദ്യാര്‍ഥികളുടെ മത്സരയോട്ടം; കൊച്ചിയില്‍ കാര്‍ ഡിവൈഡറിൽ ഇടിച്ച് കത്തിനശിച്ചു; ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox