24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ
Uncategorized

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

പാട്‌ന: മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് നാട്ടുകാര്‍. പട്നയിലെ എഎസ്ഐയായ ഷേര്‍ സിംഗിനെയാണ് സംഘടിച്ചെത്തിയ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. എഎസ്‌ഐയെ ജനക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോയും ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

രാവിലെ ജോലിക്ക് പോയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിച്ചെന്നായിരുന്നു ആരോപണം. സംഭവം പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞു. വിവരം നാട്ടുകാരും കൂടി അറിഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് പൊലീസുകാരനെ മര്‍ദിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘമാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷേര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു

Related posts

സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് ഒന്നും രണ്ടുമല്ല, 3500 കിലോ റേഷനരി; മിന്നൽ റെയ്ഡിൽ കുടുങ്ങി.

Aswathi Kottiyoor

ഏഴുവയസുകാരിയെ പീഡിപ്പിച്ച് 56കാരന്; 140 വര്‍ഷം കഠിന തടവ് വിധിച്ച് മഞ്ചേരി കോടതി

Aswathi Kottiyoor

നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം

Aswathi Kottiyoor
WordPress Image Lightbox