ചെല്ലാനം മിനി ഹാർബറിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരുമുള്‍പ്പടെ നൂറുകണക്കിനാളുകള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ആശുപത്രിയാണ് ശോച്യാവസ്ഥയിലുള്ളത്. വർഷങ്ങള്‍ക്ക് മുൻപ് മീൻ ലേലം ചെയ്യാൻ നിർമിച്ച ഒറ്റ മുറി കെട്ടിടത്തിലാണ് ഡോക്ര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. മരുന്നുകളും വാക്സിനുകളും പോലും സൂക്ഷിക്കാനിടമില്ല. ഫാർമസിയും നഴ്സിംഗ് റൂമും എല്ലാം ഈ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്. മഴയും വെയിലും കൊള്ളാതെ വരി നിൽക്കാൻ പോലും രോഗികള്‍ക്ക് സാധിക്കില്ല. മുപ്പത്തിയഞ്ച് വർഷത്തിലധികമായി ചെല്ലാനം മാളികപ്പറമ്പിലെ ഈ കെട്ടിടത്തിലായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്.
- Home
- Uncategorized
- കെട്ടിടം ശോച്യാവസ്ഥയിൽ, ചെല്ലാനത്തെ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് പരാധീനതകൾക്ക് നടുവിൽ