23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Uncategorized

വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വയനാട്ടില്‍ ഷെഡ്ഡിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.തരുവണ പാലയാണയിലെ തേനോത്തുമ്മല്‍ വെള്ളന്റെ ഭാര്യ തേയിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ വെള്ളന്‍ മരിച്ചിരുന്നു.

വീടുപണി നടക്കുന്നതിനാല്‍ വെള്ളനും തേയിയും താല്‍ക്കാലിക ഷെഡ്ഡിലായിരുന്നു താമസം.ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പെട്രോളില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയം. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഷെഡ്ഡിലാകെ തീപടരുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തുകയും തീയണയ്ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഷെഡ്ഡിലുണ്ടായിരുന്ന വെള്ളനും തേയിയ്ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
വെള്ളന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തേയിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചു.ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് തേയിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇന്നലെ ഒ ആര്‍ കേളു ഉള്‍പ്പെടെ ആശുപത്രിയിലെത്തി വയോധികയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നു.

Related posts

തലശ്ശേരി കോടതിയില്‍ സിക വൈറസ് സ്ഥിരീകരിച്ചു, ഒരാളുടെ പരിശോധന ഫലം പുറത്ത്, നൂറോളം പേര്‍ക്ക് രോഗലക്ഷണം

Aswathi Kottiyoor

ഗാന്ധി കുടുംബത്തിന്റെ ബന്ധുവിന്റെ ഭൂമി തട്ടി അതീഖ്; സോണിയ ഇടപെട്ട് ‘പൊളിച്ചു’

Aswathi Kottiyoor

ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ മകൻ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും മുത്തശിയെയും അച്ഛന്‍റെ മൃതദേഹവും

Aswathi Kottiyoor
WordPress Image Lightbox