ടക്കര്‍ റോഡിലെ 200ആം ബ്ലോക്കില്‍ നവംബര്‍ 15ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഇരട്ടകള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ അടുക്കളയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തുകയായിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സഹോദരങ്ങള്‍ തമ്മില്‍ പൊതുവെയുണ്ടാവുന്ന വഴക്കാണ് ഇരുവര്‍ക്കുമിടയില്‍ നടന്നതെന്നും അതിനിടെയാണ് ഈ സംഭവമെന്നും പൊലീസ് വിശദീകരിച്ചു. തന്‍റെ പ്രവൃത്തിയിലൂടെ മറ്റേയാളുടെ ജീവന്‍ അപായത്തിലാകുമെന്ന് കുട്ടിക്ക് അറിയുമായിരുന്നില്ല. അതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. “ഈ രണ്ട് ചെറിയ കുട്ടികളുടെ കുടുംബത്തെ ഓർത്ത് ഞങ്ങളുടെ ഹൃദയം തകരുന്നു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു” എന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
- Home
- Uncategorized
- 5 വയസ്സുകാരായ ഇരട്ടകള്‍ തമ്മില്‍ വഴക്ക്, ഒരാള്‍ മറ്റെയാളെ അടുക്കളയിലുണ്ടായിരുന്ന കത്തി കൊണ്ട് കുത്തിക്കൊന്നു