26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു
Uncategorized

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചതായി റിപ്പോർട്ട്. ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു എന്നാണ് ഇതിനർത്ഥം. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ തുടങ്ങി ചില വിഭാഗങ്ങളില്‍ ഇന്ത്യ വിസ സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു.സെപ്റ്റംബറിൽ കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ജൂണിൽ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ആരംഭിച്ച നയതന്ത്ര തർക്കങ്ങളെ തുടർന്നായിരുന്നു ഇത്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെര്‍ച്വലായി ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒക്ടോബറില്‍ ടൂറിസ്റ്റ്, തൊഴില്‍, വിദ്യാര്‍ത്ഥി, സിനിമ, മിഷനറി, ജേണലിസ്റ്റ് വിസകള്‍ ഒഴികെയുള്ള ചില വിഭാഗങ്ങളില്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ വിസ സേവനങ്ങള്‍ പുനരാരംഭിച്ചിരുന്നു.

Related posts

അസി.എക്സൈസ് ഇൻസ്പെക്ടർ എം പി സജീവന് യാത്രയയപ്പ് നൽകി

Aswathi Kottiyoor

വായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ

Aswathi Kottiyoor

നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക്, തടഞ്ഞ എസ്ഐയെ ഭിത്തിയോട് ചേർത്ത് ഞെരുക്കി, കൈയ്ക്കും വയറിനും പരിക്ക്

Aswathi Kottiyoor
WordPress Image Lightbox