എന്നാൽ ഇത്തരം വളരെ പോസറ്റീവായ വാര്‍ത്തകൾ മാത്രമല്ല ലോകകപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഞായറാഴ്ച നടന്ന ഫൈനൽ കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒരാളുടെ മരണത്തിന് കാരണമായി. മത്സരം നടക്കുന്നതിനിടെ ടിവി ഓഫ് ചെയ്ത മകനെയാണ് പിതാവ് കൊലപ്പെടുത്തിയത്. യുപിയിലാണ് സംഭവം.കാൺപൂരിലെ വീട്ടിലിരുന്ന് ഗണേഷ് പ്രസാദ് മത്സരം കാണുകയായിരുന്നു. അപ്പോഴായിരുന്നു രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി നൽകാൻ മകൻ ആവശ്യപ്പെട്ടത്. എന്നാൽ ഗണേഷ് ഇത് ചെവികൊണ്ടില്ല. തുടര്‍ന്ന് മകൻ ദീപക് ടിവി ഓഫ് ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കം അപിടിയിലേക്ക് നയിച്ചു. മദ്യലഹരിയിലായിരുന്ന ഗണേഷ് മൊബൈൽ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച് മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
- Home
- Uncategorized
- ലോകകപ്പ് ഫൈനൽ കാണുന്നതിനിടെ ടിവി ഓഫ് ചെയ്തു, അച്ഛൻ മകനെ മൊബൈൽ ചാര്‍ജര്‍ കൊണ്ട് കഴുത്തുഞെരിച്ചു കൊന്നു