22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കൊച്ചിയില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍
Uncategorized

കൊച്ചിയില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

കൊച്ചി: കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടന്ന മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. ഒടുവിൽ പിരിഞ്ഞു പോകാതിരുന്ന പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.ഇതിനിടെ, കണ്ണൂര്‍ മട്ടന്നൂരില്‍ നവകേരള സദസ് നടക്കാനിരിക്കെ പ്രതിഷേധം കണക്കിലെടുത്ത് വിവിധയിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും എംഎസ്എഫ് പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലിലാക്കി.കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജില്ലാ വൈസ് പ്രസിഡൻറ് ഫർസിന് മജീദ്, ജിതിൻ പി കെ, ഹരികൃഷ്ണൻ പാളാട് എന്നിവരെയാണ് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. ഇരിട്ടിയിൽ ആറ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു.മട്ടന്നൂരിൽ അഞ്ച് എംഎസ്എഫ് പ്രവർത്തകരും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

കാറിൽ കടത്തിയ എം.ഡി.എം.എ.യുമായി ഒരാൾ എക്സൈസ് പിടിയിൽ

Aswathi Kottiyoor

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

ഇരട്ടപ്രഹരമായി വെള്ളക്കരവും കൂട്ടുന്നു; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox