26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കുട്ടികളുടെ ലൈംഗിക ദൃശ്യ ശേഖരം, പ്രചാരണം, കൊച്ചിയും മലപ്പുറവും അടക്കമുള്ള ജില്ലകളിൽ പിടിയിലായത് 10 പേർ
Uncategorized

കുട്ടികളുടെ ലൈംഗിക ദൃശ്യ ശേഖരം, പ്രചാരണം, കൊച്ചിയും മലപ്പുറവും അടക്കമുള്ള ജില്ലകളിൽ പിടിയിലായത് 10 പേർ

തിരുവനന്തപുരം: സൈബർ ലോകത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനായി വിവിധ ജില്ലകളിൽ പൊലീസ് നടത്തിയ റെയ്ഡിൽ 10 പേർ അറസ്റ്റിലായി. പി – ഹണ്ട് എന്ന പേരിൽ നടത്തിയ റെയ്ഡിൽ 46 കേസുകൾ രജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ ശേഖരിക്കാൻ ഉപയോഗിച്ച 123 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ആലപ്പുഴയിലും എറണാകുളം റൂറലിലും ഒരാൾ വീതവും ഇടുക്കിയിലും കൊച്ചി സിറ്റിയിലും രണ്ടുപേർ വീതവും മലപ്പുറത്ത് നാലു പേരുമാണ് അറസ്റ്റിലായത്. സംസ്ഥാന വ്യാപകമായി 389 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.അഞ്ച് വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്ത ഉപകരണങ്ങളിലുള്ളത്. സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്.

Related posts

‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ കൈയ്യിൽ വലിയ പൊതിയുമായി യുവാവ്, പരിശോധന കണ്ട് പരുങ്ങി, 3.18 കിലോ കഞ്ചാവ് !

Aswathi Kottiyoor
WordPress Image Lightbox