24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നവകേരള സദസ്സ് കേളകം പഞ്ചായത്ത് വിളംബര ജാഥ
Uncategorized

നവകേരള സദസ്സ് കേളകം പഞ്ചായത്ത് വിളംബര ജാഥ

കേളകം: നവംബർ 22 ന് ഇരിട്ടിയിൽ നടക്കുന്ന പേരാവൂർ അസംബ്ലി മണ്ഡലം നവകേരള സദസ്സിനു മുന്നോടിയായി കേളകം ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.മഞ്ഞളാംപുറം ഗ്രൗണ്ടിൽ നിന്നാരംഭിച്ച ജാഥ കേളകം ബസ് സ്റ്റാൻഡിൽ സമാപിച്ചു. നാസിക്ബാൻഡ്, മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ജാഥയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഭരണ സമിതിയംഗങ്ങൾ, വികസന സമിതിയംഗങ്ങൾ, എസ്.പി.സി, എൻ.എസ്.എസ് ,സ്കൗട്, ഗൈഡ്, കുടുംബശ്രീ പ്രവർത്തകരും ബഹുജനങ്ങളും അണിനിരന്നു.ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ പ്രസംഗിച്ചു.

കൊട്ടിയൂരിൽ നടന്ന വിളംബര ജാഥ ഇക്കരെ കൊട്ടിയൂർ ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിച്ച് നീണ്ടുനോക്കിയിൽ സമാപിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉഷ അശോക് കുമാർ, ഷാജി പൊട്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ.സുനീന്ദ്രൻ തുടങ്ങി നിരവധി പേർ വിളംബര ജാഥയിൽ പങ്കാളികളായി.

Related posts

പരാതി പരിഹാര സമ്പര്‍ക്ക പരിപാടി*

Aswathi Kottiyoor

മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു; പ്രയോജനപ്പെടുക മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക്

Aswathi Kottiyoor

കളമശേരി സ്ഫോടനം; മരണം നാലായി, പ്രതിയുടെ കസ്റ്റഡി ഹർജി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox