25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം
Uncategorized

കറുത്ത ബാഗ് ഒരു വാഹനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റി; പരിശോധനയില്‍ പിടികൂടിയത് 126 കുപ്പി നാടൻ മദ്യം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പൊലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും പിടിച്ചെടുത്തു.

സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ചിലര്‍ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പൊലീസ് പട്രോളിംഗ് സംഘം കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ അവയില്‍ 126 കുപ്പി മദ്യവും ആയിരം ദിനാറും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്

Related posts

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

Aswathi Kottiyoor

ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാൾ പിടിയിൽ

Aswathi Kottiyoor

സുകുമാർ അഴീക്കോടിന്‍റെ ചിതാഭസ്മം 12 വർഷമായി അലമാരയിൽ, എന്തുചെയ്യണമെന്ന് വിൽപത്രത്തിലില്ലെന്ന് സാഹിത്യ അക്കാദമി

Aswathi Kottiyoor
WordPress Image Lightbox