23.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ലൈഫി’ൽ വിശ്വസിച്ചു; വീട് പൊളിച്ചുമാറ്റി; ഇപ്പോള്‍ തല ചായ്ക്കാനിടമില്ല, വലഞ്ഞ് നൂറ് കണക്കിന് കുടുംബങ്ങൾ
Uncategorized

ലൈഫി’ൽ വിശ്വസിച്ചു; വീട് പൊളിച്ചുമാറ്റി; ഇപ്പോള്‍ തല ചായ്ക്കാനിടമില്ല, വലഞ്ഞ് നൂറ് കണക്കിന് കുടുംബങ്ങൾ

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് താമസിച്ചിരുന്ന വീടിന്റെ തറ ഉൾപ്പെടെ പൊളിച്ചു നീക്കിയ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇപ്പോൾ തല ചായ്ക്കാൻ ഒരിടമില്ല. ആദ്യ ഗഡു പണം അനുവദിക്കണമെങ്കിൽ പഴയ വീട് പൂർണമായും പൊളിച്ചു നീക്കണമെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള നിർദ്ദേശം. ഇങ്ങനെ ചെയ്തത് വഴി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ഇടമില്ലാതെ വലയുകയാണ് പലരും.കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ പറമലയിലെ മാമ്പതിയിൽ തങ്കമ്മയെയും ഭർത്താവ് ജോർജിനെയും കാണാനായാണ് ഈ യാത്ര. റോഡിൽനിന്ന് കുറച്ച് മാറിയാണ് വീട്. വീടെന്ന് പറയാൻ കഴിയില്ല. വീട് എന്ന സ്വപ്നവും ചോർന്നൊലിച്ചിരുന്ന പഴയ വീടിന്റെ ചില അവശേഷിപ്പുകളും മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്.

ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ടതിനെ തുടർന്നായിരുന്നു ആദ്യഗഡു പ്രതീക്ഷിച്ച വീട് പൊളിച്ചത്. തറ ഉൾപ്പെടെ പൊളിച്ച് ഫോട്ടോ എടുത്ത് പഞ്ചായത്തിൽ നൽകി. പക്ഷേ, പറഞ്ഞ സമയത്തിന് തുക എത്തിയില്ല. ഇപ്പോൾ തങ്കമ്മയ്ക്കും രോഗിയായി ഭർത്താവ് ജോർജിനും മകൻ പ്രിൻസിനും തലചായ്ക്കാൻ പ്ലാസ്റ്റിക് ഷീറ്റ്

Related posts

സർട്ടിഫിക്കറ്റ് നൽകാത്തതിൽ വിരോധം; കോഴിക്കോട് NITയിൽ അധ്യാപകന് കുത്തേറ്റു

Aswathi Kottiyoor

എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox