28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; അധ്യാപകൻ അറസ്റ്റിൽ
Uncategorized

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; അധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. താമരശേരി പൊലീസാണ് കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെ അറസ്റ്റു ചെയ്തത്. വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.ഇന്നലെ വൈകിട്ടാണ് സഹയാത്രികയായ പെൺകുട്ടിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് താമരശേരി സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 48 കാരനായ ഷാനവാസിനെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പൂവമ്പായി എ.എം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് അധ്യാപകനാണ് ഷാനവാസ്. ഹജ്ജ് ട്രെയിനർ, സമസ്ത മഹല്ല് ഫെഡറേഷൻ ട്രെയിനർ, വഖഫ് ബോർഡ് മോട്ടിവേഷൻ ക്ലാസ് ട്രെയിനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരുന്ന ആളാണ് ഇയാൾ.

Related posts

നിയമന ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് ​ഗവര്‍ണറുടെ തെറ്റ്; തുറന്ന കത്തുമായി ഡോ. എം വി നാരായണൻ

Aswathi Kottiyoor

കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം: പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് ഹൈക്കോടതി റദ്ദാക്കി

Aswathi Kottiyoor

‘രഹസ്യ വിവരത്തിൽ വ്യോമാക്രമണം’, ഇസ്രയേലിൽ കടന്ന് ആക്രമണം നയിച്ച അലി ഖാദിയടക്കം ഹമാസിൻ്റെ 2 ഉന്നതരെ വധിച്ചു

Aswathi Kottiyoor
WordPress Image Lightbox