24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഗുജറാത്തിൽ വനിതാ ബിജെപി നേതാവിനെ അയൽവാസി കൊലപ്പെടുത്തി
Uncategorized

ഗുജറാത്തിൽ വനിതാ ബിജെപി നേതാവിനെ അയൽവാസി കൊലപ്പെടുത്തി

ഗുജറാത്തിൽ വനിതാ ബിജെപി നേതാവ് കൊല്ലപ്പെട്ടു. അമ്രേലി ജില്ലയിലാണ് സംഭവം. ബിജെപി മുൻ ജില്ലാ അധ്യക്ഷ മധുബൻ ജോഷിയാണ് മരിച്ചത്. അയൽവാസിയുമായുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റു.അമ്രേലി ജില്ലയിലെ ധാരിയിൽ താമസിക്കുന്ന ബിജെപി നേതാവ് മധുബൻ ജോഷിയെയും ഭർത്താവിനെയും മകളെയും അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ ബിജെപി വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റു. ജോഷിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബിജെപി നേതാവിന്റെ മകനും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിലരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വനിതാ നേതാവിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.

Related posts

വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളി, പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം’: സ്പീക്കറെ വേദിയിലിരുത്തി കട്ജു

Aswathi Kottiyoor

വിഷു 2024 : വിഷു സ്പെഷ്യൽ സദ്യ കൂട്ടുകറി ; എളുപ്പം തയ്യാറാക്കാം

Aswathi Kottiyoor

വയനാട്ടിൽ 10 വയസ്സുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox