24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നല്ല വെറൈറ്റി ഉത്സവം, 20 വർഷമായി നമ്മുടെ കേരളത്തിലെ ഒരു സ്കൂളിൽ തന്നെ; ഇത്തവണ 300 കിലോയുടെ സന്തോഷം!
Uncategorized

നല്ല വെറൈറ്റി ഉത്സവം, 20 വർഷമായി നമ്മുടെ കേരളത്തിലെ ഒരു സ്കൂളിൽ തന്നെ; ഇത്തവണ 300 കിലോയുടെ സന്തോഷം!

കാസ‍ർകോട്: കാസര്‍കോട് നാലിലാംകണ്ടം ഗവ. യു പി സ്കൂളില്‍ കഴിഞ്ഞ ദിവസം വേറിട്ട ഉത്സവം നടത്തി, നെല്ലിക്കാ മഹോത്സവം. സ്കൂള്‍ വളപ്പിലെ നെല്ലിക്ക പറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന മഹോത്സവമാണിത്. ധാരാളം നെല്ലിമരങ്ങളുണ്ട് നാലിലാംകണ്ടം ഗവ. യുപി സ്കൂള്‍ കോമ്പൗണ്ടില്‍. വര്‍ഷത്തില്‍ ഒരിക്കല്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ചേർന്ന് ഇവിടെ ഒരു ഉത്സവമായി തന്നെ നെല്ലിക്കാ പറിക്കല്‍ നടത്തും. നെല്ലിക്ക പറിച്ചെടുക്കുന്നത് മഹോത്സവമായി കൊണ്ടാടും.പിടിഎ ഭാരവാഹികളും പൂർവ്വ വിദ്യാര്‍ത്ഥികളുമെല്ലാം നെല്ലിമരത്തില്‍ കയറി നിറയെ നെല്ലിക്കകള്‍ താഴേക്ക് പറിച്ചിടും. സ്കൂളിലെ നെല്ലിമരങ്ങളില്‍ നിന്ന് ഇത്തവണ പറിച്ചെടുത്തത് 300 കിലോയോളം നെല്ലിക്കയാണ്. പറിച്ചെടുത്ത നെല്ലിക്കകള്‍ കുട്ടികള്‍ക്കുള്ളതാണ്. തുല്യമായി വീതിച്ച് നല്‍കും. പാട്ടും നൃത്തവുമെല്ലാമായി വൻ ആഘോഷത്തോടെയാണ് മഹോത്സവം നടത്തുക. ഇരുപത് വര്‍ഷമായി ഇങ്ങനെ ആഘോഷമായി ഈ സ്കൂളില്‍ നെല്ലിക്ക പറിക്കാന്‍ തുടങ്ങിയിട്ടെന്ന് അധ്യാപകര്‍ പറഞ്ഞു.

Related posts

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

Aswathi Kottiyoor

വീണ്ടും 53,000 കടന്ന് സ്വർണവില; ആശങ്കയിൽ സ്വർണാഭരണ പ്രേമികൾ

Aswathi Kottiyoor

പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരി, ലോക്സഭയിൽ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം

Aswathi Kottiyoor
WordPress Image Lightbox